ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ചുകള്‍ ഗൂഗിളില്‍ ലഭിച്ച ചിത്രമായി ‘ദൃശ്യം 2’ മാറി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് എത്തിയത്. പ്രേക്ഷക ശ്രദ്ധ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള ആദ്യ പ്രമുഖ ഒടിടി റിലീസ് എന്നതിനൊപ്പം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ ഭാഗത്തിന്‍റെ രണ്ടാം ഭാഗം എന്നതും ‘ദൃശ്യം2’ എന്ന പേരില്‍ തന്നെ കന്നഡ, തെലുങ്ക് റീമേക്കുകള്‍ ആരംഭിച്ചതും സെര്‍ച്ചുകള്‍ വര്‍ധിപ്പിച്ചു.
ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രം മികച്ച സ്വീകാര്യത നേടിയതോടെയാണ് ഒടിടി റിലീസ് ലക്ഷ്യമിട്ട് വിവിധ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് തുടക്കമായമത്. ബ്രോഡാഡി, ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി റിലീസ് ഉറപ്പിച്ചിട്ടുണ്ട്. എലോണ്‍ എന്ന ഷാജി കൈലാസ് ചിത്രവും ഏറക്കുറേ ഒടിടി റിലീസിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രം ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും മാറിയ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് പരിഗണിക്കുന്നുണ്ട്.
Drishyam 2 is the most searched Malayalam movie in Google in 2021.