ദൃശ്യം 2 അതിന്‍റെ ആദ്യ പതിപ്പ് പോലെ തന്നെ മറ്റു ഭാഷകളിലേക്കും അതിവേഗം പരക്കുകയാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ആശ ശരത്, മീന, അന്‍സിബ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ദൃശ്യം മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രമായതിനു പിന്നാലെ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും പിന്നീട് ചൈനീസ് ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഒടിടി റിലീസായി എത്തിയ ദൃശ്യം 2-ഉം അതേ പാതയിലാണ് നീങ്ങുന്നത്. മലയാളത്തില്‍ കോവിഡ് 19നെ തുടര്‍ന്ന് തിയറ്റര്‍ റിലീസ് സാധ്യമാകാതായതോടെയാണ് ദൃശ്യം 2 ആമസോണ് പ്രൈമില്‍ എത്തിയത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. അതിനിടെ തെലുങ്കിലെ ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലഭിക്കുന്ന പുതിയ വിവരം ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം കൈമാറി എന്നാണ്. പനോരമ സ്റ്റുഡിയോസാണ് റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ഹിന്ദിയില്‍ ദൃശ്യം ആദ്യ പതിപ്പില്‍ അജയ് ദേവ്ഗണാണ് നായക വേഷത്തില്‍ എത്തിയത്. ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയാണ് രണ്ടാം ഭാഗം എന്നതിനാല്‍ താരം തന്നെ രണ്ടാം ഭാഗത്തിലും മുഖ്യ വേഷത്തില്‍ എത്താനാണ് സാധ്യത.
Hindi remake rights for Jeethu Joseph’s Mohanlal starrer Drishyam 2 was bagged by Panorama studios.