ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറ ദ എക്‌സ്‌പ്ലോറര്‍. ഡോറയുടെ പ്രയാണം എന്ന പേരില്‍ മലയാളത്തിലും ഈ പരമ്പര എത്തുന്നുണ്ട്. ഡോറ എന്ന പെണ്‍കുട്ടിയും ബുജി എന്ന കുരങ്ങും നടത്തുന്ന യാത്രകളിലൂടെ കുട്ടികള്‍ക്ക് സ്വയം പലതും പഠിക്കാനുമാകുന്നു. ഡോറയും ബുജിയും ഇനി ബിഗ് സ്‌ക്രീനിലും എത്തുകയാണ്. എന്നാല്‍ കാര്‍ട്ടൂണിലെ കുഞ്ഞു പെണ്‍കുട്ടിക്ക് പകരമായി യുവതിയായ ഡോറയാണ് സിനിമയില്‍ ഉണ്ടാകുക. ഇസബീല മോനേര്‍ ആണ് ഡോറ ആയി വേഷമിടുന്നത്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. ജെയിംസ് ബോബിന്‍ ചിത്രം സംവിധാനം ചെയ്യുന്നു.
So excited to show you the First Look of me as #DoraTheExplorer