ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് നവാഗതനായ ദേവന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ‘വാലാട്ടി’. പ്രധാന കഥാപാത്രങ്ങളായി പട്ടികള്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ മനുഷ്യ കഥാപാത്രങ്ങള്‍ക്കിടയില്‍ പട്ടികള്‍ കഥാപാത്രമാകുന്ന സിനിമകളുണ്ട്. എന്നാല്‍ വാലാട്ടി എന്ന സിനിമ നേരെ തിരിച്ചാണ്. പട്ടിക്കുട്ടികളാണ് ഇതിലെ നായകനും നായികയും വില്ലനും എല്ലാം. ഇവര്‍ക്കിടയില്‍ ചില മനുഷ്യ കഥാപാത്രങ്ങളും. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു സിനിമ ആദ്യമായാണ്,’ സംവിധായകന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോട് വീലര്‍, നാടന്‍ നായ ഇനങ്ങളിലുള്ള പട്ടികളാണ് മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളും പട്ടികളാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു എന്നും ഈ പട്ടികളെ വാങ്ങി കൂടെ താമസിപ്പിച്ച് പരിശീലിപ്പിക്കുകയായിരുന്നു എന്നും ദേവന്‍ പറയുന്നു. ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് ആരംഭിക്കും. വിഷ്ണു പണിക്കാര്‍ ആണ് ഛായാഗ്രഹണം. വരുണ്‍ സുനില്‍ സംഗീതവും അയൂബ് ഖാന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
Friday Film House announced new film ‘Vaalatti’ in which dogs essaying lead roles. Debutant Devan helming this one.