ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസിന് തയ്യാറെടുത്ത് ജിബൂട്ടി

Djiboutti movie
Djiboutti movie

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ട് അമിത്‌ ചക്കാലക്കലിനെ നായകനാക്കി, മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിബൂട്ടി. ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിലെ വാർത്ത. ചിത്രത്തിന്‍റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞയാഴ്ച അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ, ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മുൻപ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക്‌ സോങ്ങും ശ്രദ്ധ നേടിയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററിൽ അനാവരണം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ്‌ തിയതി ഉടൻ പ്രഖ്യാപിക്കും.

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ്‌ & എസ്‌. ജെ. സിനു, ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്‌ സനൂപ്‌ ഇ.സി,ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ.

Amith Chakkalakal starrer Djibouti will have a release in 6 languages. The SJ Sinu directorial will lock a release date soon.

You may also like...

Leave a Reply

Your email address will not be published. Required fields are marked *