മേജര്‍ രവിയുടെ സംവിധാനത്തില്‍ ഉണ്ണിമുകുന്ദന്‍റെ പട്ടാള ചിത്രം വരുന്നു

മേജര്‍ രവിയുടെ സംവിധാനത്തില്‍ ഉണ്ണിമുകുന്ദന്‍റെ പട്ടാള ചിത്രം വരുന്നു

മലയാളത്തില്‍ പട്ടാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മേജര്‍ രവി ഒരിടവേളയ്ക്കു ശേഷം വീണ്ടും സംവിധാനത്തിലേക്ക് തിരിയുകയാണെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘1971 ബിയോണ്ട് ബോര്‍ഡേര്‍സ്’ വലിയ പരാജയമായതിനു പിന്നാലെ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മേജര്‍ രവി ഇടയ്ക്ക് നിവിന്‍ പോളിയെ നായകനാക്കിയും ദിലീപിനെ നായകനാക്കിയും ചിത്രങ്ങളൊരുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല.

അടുത്തിടെ റിലീസായ ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനില്‍ മേജര്‍രവി ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഗാല്‍വാന്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളാണ് മേജര്‍ രവി പുതിയ ചിത്രത്തിന് പ്രമേയമാക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തേ ഏറെക്കാലം നിലനിന്ന വ്യക്തിപരമായ കലഹത്തിന്‍റെ പേരിലും ഉണ്ണിമുകുന്ദനും മേജര്‍ രവിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Director Major Ravi again plans a military story for his next. Unni Mukundan will essay the lead role in it.

Latest Upcoming