അനില്‍-ബാബു എന്ന സംവിധാക കൂട്ടുകെട്ടിലെ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസുകാരനായ അദ്ദേഹം അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അനിലുമായി ചേര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഉള്‍പ്പടെ 24ഓളം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും ബാബു ഒറ്റയ്്ക്ക് സംവിധാനം ചെയ്തു. അതിനു ശേഷമാണ് അനിലുമായി ചേര്‍ന്ന് 1992ല്‍ മാന്ത്രികചെപ്പ് സംവിധാനം ചെയ്തത്.
മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2004ല്‍ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍നിന്ന് വിട്ടുനിന്നു. 2013ല്‍ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒറ്റയ്ക്ക് സംവിധാനത്തിലേക്ക് എത്തി.
Director Babu Narayanan passed away. He co-directed 24 films with Director Anil and also independently directed some movies.