പി ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പിക്ക്‌പോക്കറ്റില്‍ നിന്ന് ദിലീപ് പിന്മാറിയെന്നും ചിത്രം ഉപേക്ഷിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു. തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റെക്കോഡിംഗ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ലെന്നും നായികയെ നിശ്ചയിച്ചിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അധികം താമസിയാതെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ശ്രമിക്കുന്നത്. സ്ട്രീറ്റ് ടെക്‌നിക്കുകള്‍ അറിയാവുന്ന ഒരു പിക്ക് പോക്കറ്റ് ആയാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. തിരക്കഥയില്‍ ദിലീപിന് അഭിപ്രായ വ്യത്യാസമുണ്ടായി എന്ന റിപ്പോര്‍ട്ടുകളെയും അണിയറ പ്രവര്‍ത്തകര്‍ തള്ളിക്കളയുകയാണ്.
Tags:dileepp balachandrakumarpickpocket