‘കേശു’വിനായി ദിലീപ് പാടിയ നാരങ്ങമിട്ടായി പാട്ട് വൈറല്‍

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. മിമിക്രി കാലം മുതലുള്ള സുഹൃത്തുക്കള്‍ സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതിനൊപ്പം ദിലീപ് 60-കാരനായി എത്തുന്നു എന്നതും ഉര്‍വശി ദിലീപിന്‍റെ നായികയാകുന്നു എന്നതും ചിത്രത്തെ ഇതിനകം ശ്രദ്ധേയമാക്കിയിട്ടുണ്ട്. നാദിര്‍ തന്നെ സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിനായി ദിലീപ് ഒരു പാട്ട് പാടിയിട്ടുമുണ്ട്.

ഇതുവരെ ചെയ്തതില്‍ ഏറ്റവും രസകരമായ ചിത്രമാണ് ഇതെന്നും തിയറ്ററുകളില്‍ ആള്‍ക്കൂട്ടത്തിലിരുന്നാണ് ചിത്രം മികച്ച നിലയില്‍ ആസ്വദിക്കാനാകുക എന്നും നാദിര്‍ഷ പറയുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ദിലീപിന്‍റയും ഉര്‍വശിയുടെയും മക്കളായി അഭിനയിക്കുന്നു. കേശുവിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്നത് പൊന്നമ്മ ബാബുവാണ്.

അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നാദ് ഗ്രൂപ്പിന്‍റെ ബാനറില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍ നായര്‍. സംഗീത സംവിധാനം നാദിര്‍ഷ തന്നെ നിര്‍വഹിക്കുന്നു.

Dileep sang a song for his new movie ‘Keshu Ee Veedinte Nathan’. The Naranga Mittayi song from the Nadirshah directorial went viral.

Latest Upcoming Video