ദിലീപും അനു സിതാരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ശുഭരാത്രി ജൂലൈ 6ന് തിയറ്ററുകളില്‍ എത്തുകയാണ്. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യാസന്‍ കെപി സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ദിഖും പ്രധാന വേഷത്തിലുണ്ട്. അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളായി പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ദിലീപിനും അനുസിതാരയ്ക്കും ഏറെ അഭിനയ പ്രധാന്യമുള്ള വേഷമാണ് ചിത്രത്തിലുള്ളത്. നാദിര്‍ഷ 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രിക്കുണ്ട്. സിദ്ദിഖിന്റെ മകന്റെ വേഷത്തിലാണ് നാദിര്‍ഷ എത്തുന്നത്. ട്രെയ്‌ലര്‍ പുറത്തിറങ്ങി.
നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
സംഗീതം ബിജിബാല്‍. നിര്‍മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്.
Dileep starer Shubharathri will hit theaters on July 6. The Vyasan KP directorial has Anu Sithara as the female lead. Sidhique in a pivotal role.