New Updates

അത് രാജിയാണ്, പുറത്താക്കലല്ല: ദിലീപ്

അത് രാജിയാണ്, പുറത്താക്കലല്ല: ദിലീപ്

എഎംഎംഎയില്‍ നിന്നുള്ള തന്റെ രാജിയില്‍ കൂടുതല്‍ വിശദീകരണവുമായി നടന്‍ ദിലീപ് രംഗത്ത്. സംഘടനയുടെ എക്‌സിക്യൂട്ടിവിനു ശേഷവും രാജിക്കത്ത് പുറത്തുവിടാത്തതിനാലാണ് താനത് ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ടുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു, ‘ ‘അമ്മ ‘ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്,
അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.’

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *