Select your Top Menu from wp menus
New Updates
  • ‘മിഷന്‍ കൊങ്കണു’മായി വിഎ ശ്രീകുമാര്‍ ബോളുവുഡിലേക്ക്

  • വൈറലായി ഡിക്യുവിന്‍റെ പുതിയ സ്റ്റൈല്‍

  • വിജയ് ചിത്രത്തിന് ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് വെട്രിമാരന്‍

  • ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

  • നിക്കി ഗല്‍റാണി കോവിഡ് മുക്തയായി

  • വിഷമ ഘട്ടത്തില്‍ മമ്മൂട്ടി കൈപിടിച്ച് ഉയര്‍ത്തിയത് ഓര്‍ത്ത് മാര്‍ത്താണ്ഡന്‍

  • ബറോസ് പ്രീ പ്രൊഡക്ഷന്‍ കഴിഞ്ഞു, ചിത്രീകരണം പൂര്‍ണമായും 3ഡിയില്‍

  • സൂഫി ഫെയിം ദേവ് മോഹന്‍ വിവാഹിതനായി

  • ജോജുവും നിരഞ്ജനും ഒന്നിക്കുന്ന ‘ഒരു താത്വിക അവലോകനം’

‘ഖലാസി’യായി ദിലീപ്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

‘ഖലാസി’യായി ദിലീപ്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മലബാറിലെ മാപ്പിള ഖലാസിമാരെ പ്രമേയമാക്കി ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ഖലാസി എന്ന പേരില്‍ തന്നെ എത്തുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്. നവാഗതനായ മിഥിലാജാണ് സംവിധാനം. ടെലിവിഷനിലെ ജനപ്രിയ പരിപാടിയായ കോമഡി ഉല്‍സവത്തിന്‍റെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് മിഥിലാജ്. രചനയും മിഥിലാജിന്‍റേതാണ്. അഭിനേതാക്കളായും അണിയറ പ്രവര്‍ത്തകരായും തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് വിവരം.

Happy to announce our new movie, to be directed by Mithilaj and produced by Gokulam Gopalettan

Posted by Dileep on Thursday, 3 September 2020

കോഴിക്കോട് ആദ്യ ഷെഡ്യൂളിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. കപ്പല്‍ നിര്‍മാണത്തിലും വലിയ ഉരുക്കള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം വൈദഗ്ധ്യമുള്ള വലിയ ഭാരം വഹിക്കാനാകുന്ന തൊഴിലാളി വിഭാഗമാണ് ഖലാസികള്‍. മലബാറിലെ മാപ്പിള ഖലാസികള്‍ അവരുടെ സവിശേഷമായ വൈദഗ്ധ്യം കൊണ്ട് പെരുമ നേടിയവരാണ്.

Dileep’s next is based on the Mappla Khanlasees in Malabar. The movie titled as Khalasi will be directed by debutant Mithilaj. Gokulam Gopalan bank rolling this biggie.

Previous : വൈറലായി ഡിക്യുവിന്‍റെ പുതിയ സ്റ്റൈല്‍
Next : ‘മിഷന്‍ കൊങ്കണു’മായി വിഎ ശ്രീകുമാര്‍ ബോളുവുഡിലേക്ക്

Related posts