നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനായി അരങ്ങേറുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്. ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദിലീപും ഒരു അതിഥി വേഷത്തില്‍ എത്തുന്നു. ത്തും. സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി നേരത്തേ 18-22 പ്രായപരിധിയിലുള്ള യുവതികളില്‍ നിന്നും 24-27 പ്രായപരിധിയിലുള്ള യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.
സന്തോഷ് എച്ചിക്കാനത്തിന്റെ വിവിധ ചെറുകഥകളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ്, നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സന്തോഷ് എച്ചിക്കാനം ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് പുതുമുഖങ്ങളെ സംവിധാനത്തിലും അണിയറയിലും അവതരിപ്പിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ് വലിയ വിജയമായിരുന്നു. ഉടന്‍ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങും.
Actor Dileep’s brother Anoop’s directorial debut has Santhosh Echikkanam’s script. Dileep has done a cameo in this. The title will release soon.