2020-ഒടിടി പ്രേക്ഷകരില്‍ മുന്നില്‍ ദില്‍ ബേചാര, സൂരറൈ പോട്ര്

2020 സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഏറെ സവിശേഷതയുള്ളതാണ്. വര്‍ഷത്തില്‍ ഭൂരിഭാഗവും രാജ്യത്തെ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. വര്‍ഷാവസാനത്തില്‍ എത്തുമ്പോഴും നിയന്ത്രണങ്ങളോടെ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ചില്‍ കോവിഡ് ബാധയെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ചത് പല വന്‍ ചിത്രങ്ങളുടെയും നേരിട്ടുള്ള ഒടിടി റിലീസിനും കാരണമായി. ഇത് കോവിഡാനന്തര കാലത്ത് സിനിമാ വ്യവസായത്തെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയേണ്ടതാണ്.

ഇപ്പോള്‍ 2020ല്‍ നേരിട്ട് ഒടിടി റിലീസായി എത്തിയ മുഖ്യധാര ചിത്രങ്ങളില്‍ ഏറ്റവും വിജയം നേടിയ ചിത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 2020ല്‍ രാജ്യത്ത് ഏറ്റവുമധികം ഒടിടി പ്രേക്ഷകരെ സ്വന്തമാക്കിയത് ബോളിവുഡ് ചിത്രം ‘ദില്‍ ബേചാരെ’ ആണ്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്‍പുതിന്‍റെ അവസാന ചിത്രം എന്ന നിലയില്‍ റിലീസിനു മുമ്പേ ശ്രദ്ധേയമായ ചിത്രം പ്രേക്ഷര്‍ ഏറ്റെടുക്കുകയായിരുന്നു. സുധ കോംഗാരയുടെ സംവിധാനത്തില്‍ എത്തിയ സൂര്യ ചിത്രം ‘സൂരറൈപോട്ര്’ ആണ് രണ്ടാം സ്ഥാനത്ത്. തെന്നിന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ ഒടിടി റിലീസായ ചിത്രം ഇപ്പോഴും മികച്ച നിലയില്‍ പ്രേക്ഷകരെ സ്വന്തമാക്കുന്നുണ്ട്.

ബോളിവുഡ് ചിത്രങ്ങളായ ലുഡോ, ലക്ഷ്മി, ഗുന്‍ജന്‍ സക്സേന എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടം നേടിയത്. മുക്കുത്തി അമ്മന്‍, വി, പൊന്‍മകള്‍ വന്താല്‍ എന്നിവയാണ് ആദ്യ 10-ല്‍ ഇടം നേടിയ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങള്‍

Here is the top 10 list of most watched direct OTT releases in India. Dil Bechara and Soorarai Potru bagged the top positions.

Featured Latest