Select your Top Menu from wp menus
New Updates
  • അഭിനേതാക്കളെ ഉപയോഗിക്കുന്ന രീതി മാറ്റിമറിച്ചത് തിലകന്‍, സിനിമയിലില്ലാത്ത ഫഹദിന്‍റെ ടേക്കുകള്‍ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്: അന്‍വര്‍ റഷീദ്

  • ‘സുമേഷ്& രമേഷ്’ സെപ്റ്റംബര്‍ 17ന് ഒടിടി റിലീസ്

  • മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏതു ചിത്രത്തിനായി, ആകാംക്ഷയോടെ ആരാധകര്‍

  • പേളി മാണിക്ക് വിശേഷം, സന്തോഷ വാര്‍ത്ത പങ്കുവെച്ച് പേളിഷ്

  • അച്ഛനായ സന്തോഷം പങ്കുവെച്ച് സെന്തില്‍ രാജാമണി

  • ട്രാന്‍സിനായി ഫഹദും അന്‍വറും ഒരു രൂപ പോലും വാങ്ങിയിട്ടില്ല: അമല്‍ നീരദ്

  • സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എ.ബി രാജ് അന്തരിച്ചു

  • ‘ആര്‍ട്ടിക്കിള്‍ 15’ തമിഴ് റീമേക്കില്‍ ഉദയനിധി സ്റ്റാലിന്‍

  • അന്‍വര്‍ റഷീദും അല്‍ഫോണ്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നത് മോഹന്‍ലാല്‍ ചിത്രത്തിനായി?

  • തണ്ണീര്‍ മത്തന്‍ സംവിധായന്റെ ‘സൂപ്പര്‍ ശരണ്യ’ യില്‍ അര്‍ജുനും അനശ്വരയും

അവഞ്ചേര്‍സിന്റെ ലൈക്കുകളെ മറികടന്ന് ആഗോള റെക്കോഡുമായി ദില്‍ ബേചാര

അവഞ്ചേര്‍സിന്റെ ലൈക്കുകളെ മറികടന്ന് ആഗോള റെക്കോഡുമായി ദില്‍ ബേചാര

ആഗോള തലത്തില്‍ ഏറ്റവുമധികം ലൈക്കുകള്‍ സ്വന്തമാക്കുന്ന ട്രെയ്‌ലറിനുള്ള റെക്കോഡ് സ്വന്തമാക്കി സുശാന്ത് സിംഗ് രജ്പുതിന്റെ ദില്‍ ബേചാര. 48 ലക്ഷത്തിലധികം ലൈക്കുകളാണ് തിങ്കളാഴ്ച റിലീസ് ചെയ്ത ട്രെയ്‌ലര്‍ 24 മണിക്കൂറിനിടെ സ്വന്തമാക്കിയത്. ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ എന്ന ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ഇതുവരെ സ്വന്തമാക്കിയ 29 ലക്ഷം ലൈക്കുകളുടെ റെക്കോഡാണ് ദില്‍ ബേചാരെ തിരുത്തിയത്. ജൂലൈ 24ന് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള ആദര സൂചകമായി പ്ലാറ്റ്ഫോം സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്തവര്‍ക്കും സൗജന്യമായി ചിത്രം കാണാനാകും.

ജോണ്‍ ഗ്രീന്‍ എഴുതിയ ‘ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് ‘ എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു ഒരുക്കിയ ചിത്രം പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മിച്ചചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലുണ്ട്. പുതുമുഖമായ സഞ്ജനയാണ് നായിക. സംഗീതം എ ആര്‍ റഹ്മാന്‍.

Sushanth Singh Rajputh’s last movie ‘Dil bechara’ made a worldwide trailer like record. The Mukesh Chabra directorial has Saif Ali Khan in a pivotal role. Digital release in Hotstar.

Related posts