ഐപിഎസ് ഉദ്യോഗസ്ഥനായി ധ്യാൻ ശ്രീനിവാസൻ; ‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14ന്

ഐപിഎസ് ഉദ്യോഗസ്ഥനായി ധ്യാൻ ശ്രീനിവാസൻ; ‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14ന്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രം ജനുവരി 14 ന്‌ തീയേറ്റർ റിലീസിന് ഒരുങ്ങുന്നു. ‘സൂത്രക്കാരന്‍’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന പ്രത്യേകത കൂടി ഈ സിനിമയിലുണ്ട്.

ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു, എഡിറ്റിങ്ങ്- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസ്,ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍- മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്. അസ്സോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം : പി.ശിവപ്രസാദ്.

Dhyan Sreenivasan starrer ‘Sathyam Mathrame Bodhippikku’ will release on Jan 14th. The Sagar Hari directorial has Sudheesh and Johny Antony in pivotal roles.

Latest Upcoming