ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ആപ് കൈസേ ഹോ’ തുടങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ആപ് കൈസേ ഹോ’ തുടങ്ങി

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും മുഖ്യ വേഷങ്ങളിലേത്തുന്ന പുതിയ ചിത്രം ‘ആപ് കൈസേ ഹോ’യുടെ ഷൂട്ടിംഗ് തുടങ്ങി. വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ധര്‍മദജന്‍, സുരഭി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം നേരിട്ട് ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് ഒരുക്കുന്നതെന്നാണ് സൂചന.

നേരത്തേ വിനയ് ജോസിന്‍റെ സംവിധാനത്തില്‍ ഇതേ ടീം ഒന്നിക്കുന്ന ‘പാതിരാ കുര്‍ബാന’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം തല്‍ക്കാലം മാറ്റിവെച്ചാണ് ‘ആപ് കൈസേ ഹോ’യിലേക്ക് നീങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ഇതിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

Dhyan Sreenivasan and Aju Varghese starrer ‘Aap Kaise Ho’ started rolling. Dhyan himself written for this Vinay Jose directorial.

Latest Upcoming