ധ്യാനും അജുവും ഒന്നിക്കുന്ന പൗഡര്‍ സിന്‍സ് 1905

ധ്യാനും അജുവും ഒന്നിക്കുന്ന പൗഡര്‍ സിന്‍സ് 1905

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം പൗഡര്‍ സിന്‍സ് 1905 പ്രഖ്യാപിച്ചു. രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ധ്യാനിന്‍റെ ജന്മദിനത്തിലാണ് പുറത്തിറക്കിയത്. ജിയെംസ് എന്റര്‍ടൈയ്‌മെന്റിന്റെ സഹകരണത്തോടെ ഫന്റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ അജു വര്‍ഗ്ഗീസ്സ്,വൈശാഖ് സുബ്രഹ്‌മണ്യം,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് മനാഫ് തിരക്കഥ ഒരുക്കുന്നു.

മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് അരുണ്‍ മുരളിധരനാണ് സംഗീതം പകരുന്നത്. ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍-രതിന്‍ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രക്കരി,കോ പ്രൊഡ്യുസര്‍-സുധീപ് വിജയ്,മുഹമ്മദ് ഷെരീഫ്. കല-ഷാജി മുകുന്ദ്,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍,സ്റ്റില്‍സ്-ഷിബി ശിവദാസ്,പരസ്യക്കല-മനു ഡാവന്‍സി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനനില്‍ ബാബു,സൗണ്ട്-സിങ്ക് സിനിമ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Dhyan Sreenivasan and Aju Varghese essaying lead roles in ‘Powder since 1905’. It will be directed by debutant Rahul Kallu.

Latest Upcoming