ഗൗതം വാസുദേവ മേനോന്റെ ഏറെക്കാലമായുള്ള സ്വപ്‌ന സിനിമയാണ് ധ്രുവനച്ചത്തിരം. സൂര്യയെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം പലവിധ പ്രതിബന്ധങ്ങള്‍ താണ്ടി ഇപ്പോള്‍ വിക്രത്തിനെ നായകനാക്കി യാഥാര്‍ത്ഥ്യമാകുകയാണ്. വിക്രത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ധ്രുവനച്ചത്തിരം ടീം. വിക്രത്തിന്റെ സ്റ്റൈലും ഗെറ്റപ്പുകളും തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം.
Tags:Dhruva nachathiramgautham vasudeva menonvikram