ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സന്താനം നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ദില്ലുക്ക് ദുഡ്ഡ് 21. രാംബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ രജനീകാന്ത് ചിത്രം പേട്ടയെയും അജിത് ചിത്രം വിശ്വാസത്തെയും പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ടീസര്‍. ശ്രിദ ശിവദാസാണ് ചിത്രത്തില്‍ നായികയാകുന്നത്. മൊട്ട രാജേന്ദ്രന്‍, ബിപിന്‍, ഉര്‍വശി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Tags:Dhillukku Dhuddu 2Santhanam