ബോളിവുഡിലെ ബിഗ് ബി തന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തിലെ വേറിട്ടൊരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ അവതാരകനായി എത്തുന്ന ‘കോണ്‍ ബനേഗ ക്രോര്‍പതി’ പരിപാടിക്കിടെയാണ് അമിതാഭ് ബച്ചന്‍ പണ്ട് ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവം പറഞ്ഞത്.
“ധര്‍മേന്ദ്രയുമായുളള ഒരു സീനിലാണ് സംഭവം നടക്കുന്നത്. ധര്‍മേന്ദ്ര പെട്ടിയില്‍ നിന്നും ബുള്ളറ്റുകള്‍ എടുത്ത് പോക്കറ്റില്‍ ഇടുന്ന ഒരു സീനാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഒരു പാട് ടേക്കുകള്‍ വേണ്ടി വന്നു.
ധര്‍മേന്ദ്രയ്ക്ക് ദേഷ്യം വന്നു. ഇതിനിടയില്‍ ധര്‍മേന്ദ്ര ശരിക്കുമുള്ള ഒരു ബുള്ളറ്റ് എടുത്ത് പൊട്ടിക്കുകയായിരുന്നു. ആ ബുള്ളറ്റ് കടന്നുപോയത് എന്‍റെ ചെവിയുടെ തൊട്ടരികിലൂടെയാണ്,” അമിതാഭ് ബച്ചന്‍ പറയുന്നു.
Bollywood titan Amitabh Bachan revealed a rare shooting experience that he had with late Dharmendra. Once Dharmendra was shoot with real bullet as per Big B.