നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ബിസിനസ് സംരംഭം ധര്‍മൂസ് ഫിഷ് ഹബ്ബ് കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി അയ്യപ്പന്‍ കോവിലിലെ ചന്ദ്രോത്ത് ബില്‍ഡിംഗിലെ ഫിഷ് ഹബ്ബിലെ ആദ്യ വില്‍പ്പന സലിം കുമാര്‍ നിര്‍വഹിച്ചു. കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍, നടി മാനസ, ഹൈബി ഈഡന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. മീനുകള്‍ വൃത്തിയാക്കി ഇവിടെ നിന്ന് ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിക്കുകയും ചെയ്യും.
Tags:dharmajan bolgatti