സെല്‍വരാഘവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ധനുഷ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നാന്‍ വരുവേന്‍ എന്ന പേരില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. കലൈപുലി താണു നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ വിഭാഗത്തിലാകും എന്നാണ് വിവരം.
இதோ!
உங்கள் பார்வைக்கு !#S12TitleLook @dhanushkraja @theVcreations @thisisysr @Arvindkrsna @RVijaimurugan@kabilanchelliah @kunaldaswani pic.twitter.com/4LUBowWE2l— selvaraghavan (@selvaraghavan) January 13, 2021
യുവന്‍ ശങ്കര്‍ രാജ സംഗീതവും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. കാര്‍ത്തി മുഖ്യ വേഷത്തില്‍ എത്തിയ ഹിറ്റ് ചിത്രം ‘ആയിരത്തില്‍ ഒരുവന്’ ധനുഷിനെ നായകനാക്കി രണ്ടാം ഭാഗം ഒരുക്കുമെന്ന് സെല്‍വരാഘവന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ ബജറ്റില്‍ ബ്രഹ്മാണ്ഡ ചിത്രമായാണ് ഇത് ഒരുക്കുക.
Dhanush’s next titled as ‘Naan Varuven’. The Selva Raghavan directorial will starts rolling from March.