ധനുഷ് നായകനാകുന്ന മാരി 2 ഡിസംബര്‍ 21ന് പുറത്തിറങ്ങുകാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് മാരി 2ന് ലഭിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടോവിനോ തോമസാണ് വില്ലന്‍വേഷം ബീജയായി എത്തുന്നു. വെറൈറ്റി സ്‌റ്റൈലിഷ് ലുക്കാണ് ചിത്രത്തില്‍ ടോവിനോയ്ക്ക്. സായ് പല്ലവി നായികയാകുന്നു. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് ടോവിനോ എത്തുന്നത്.
വരലക്ഷ്മി, കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. മാരി ആദ്യ ഭാഗം വലിയ വിജയമല്ലായിരുന്നെങ്കിലും പിന്നീട് വലിയ രീതിയില്‍ ആളുകളുടെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലാത്തത് ആദ്യ ഭാഗം വേണ്ടത്ര ഹിറ്റ് ആകാതിരിക്കാന്‍ കാരണമായതായി മനസിലാക്കിയ സംവിധായകന്‍ മികച്ച അഭിനയ പ്രാധാന്യമുള്ള വില്ലന്‍ വേഷമാണ് ടോവിനോക്കായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.