നടന്‍ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് മധുരയിലെ കതിരേശന്‍- മീനാക്ഷി ദമ്പതിമാര്‍ സമര്‍പ്പിച്ച കേസ് പുത്തന്‍ വഴിത്തിരിവുകളിലേത്ത്. ദമ്പതികളുടെ അഭ്യര്‍ത്ഥന പ്രകാരം ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ ദേഹ പരിശോധന നടത്തിയിരുന്നു. ദമ്പതികള്‍ തങ്ങളുടെ മകന്റെ ദേഹത്തുണ്ടെന്ന് അവകാശപ്പെട്ട പാടുകള്‍ ധനുഷിന്റെ ദേഹത്തുണ്ടായിരുന്നില്ല. എന്നാല്‍ ലേസര്‍ ചികിത്സയിലൂടെ ധനുഷ് പാടുകള്‍ മായ്ച്ചതാണെന്നും വിശദമായ മെഡിക്കല്‍ പരിശോധന വേണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് ധനുഷിന് എതിരാണെന്നും ധനുഷ് ലേസര്‍ചികിത്സ നടത്തിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരാതിയില്‍ പറയുന്ന അടയാളങ്ങള്‍ ധനുഷിന്റെ ദേഹത്തില്ലെന്നും ഇത് മായ്ച്ചുകളഞ്ഞതാണെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Tags:dhanush