തമിഴകത്തും കേരളത്തിലും വന്‍ വിജയമായി മാറുന്ന രാക്ഷസന്റെ സംവിധായകന്‍ രാംകുമാറിന്റെ അടുത്ത ചിത്രത്തില്‍ ധനുഷ് നായകനായി എത്തുമെന്ന് സൂചന. ഒരു ഫാന്റസി അഡ്വഞ്ചര്‍ ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നതാണ് സൂചന. ലക്ഷ്മി മേനോനായിരിക്കും ചിത്രത്തില്‍ നായികയാകുന്നത്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തര്‍ക്കായും അഭിനേതാക്കള്‍ക്കായുമുള്ള കാസ്റ്റിംഗ് അന്തിമ ഘട്ടത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ഒരിടവേളയ്ക്കു ശേഷമുള്ള ലക്ഷ്മി മേനോന്‍ തിരിച്ചുവരവ് കൂടിയാണ് ചിത്രം. ധനുഷിന്റെ പുതിയ ചിത്രം വടചൈന്നൈ മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നേടുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ