അവഞ്ചേര്‍സ് സംവിധായകരുടെ 200 മില്യണ്‍ ഡോളര്‍ ചിത്രത്തില്‍ ധനുഷ്

നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ഏറ്റവും വലിയ ചിത്രത്തില്‍ പ്രധാനം വേഷം ചെയ്യാന്‍ തമിഴ് താരം ധനുഷ്. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദ് ഗ്രേ മാൻ എന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാണ് ധനുഷും പ്രധാന വേഷത്തില്‍ എത്തുന്നത്. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീര്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ ധനുഷ് വേഷമിട്ടിരുന്നു.

അനാ ഡെ അർമാസ് ആണ് ‘ദ ഗ്രേ മാനില്‍’ നായിക.വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും. 2009ൽ മാർക്ക് ഗ്രീനി ഇതേ പേരിഎന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുക്കുന്നത്. വന്‍ ആക്ഷന്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ധനുഷ് പറയുന്നു. സിനിമാ രംഗത്തെ നിരവധി സുഹൃത്തുക്കള്‍ ധനുഷിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

Tamil star Dhanush will be a part of Avengers directors new film ‘The grey man’. It will be the biggest film from Netflix.

Latest Other Language Starbytes