ധനുഷും ഐശ്വര്യയും വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ല: ധനുഷിന്‍റെ പിതാവ്

ധനുഷും ഐശ്വര്യയും വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ല: ധനുഷിന്‍റെ പിതാവ്

തമിഴ് താരം ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് തങ്ങള്‍ വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. യാതൊരു സൂചനകളും ഇല്ലാതിരുന്ന ഘട്ടത്തില്‍ പെട്ടെന്ന് വന്ന പ്രഖ്യാപനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, ഇരുവരും വിവാഹമോചിതരാകുമെന്ന് കരുതേണ്ടതില്ലെന്നും പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും ധനുഷിന്‍റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ധനുഷും ഐശ്വര്യയും ഇപ്പോൾ ഹൈദരാബാദിലാണ് ഉള്ളത്. ഫോണില്‍ ഞാന്‍ രണ്ടുപേരോടും സംസാരിച്ചു. കാര്യങ്ങള്‍ പരിഹരിക്കാന്‍ ഉപദേശിച്ചു.’ കസ്തൂരിരാജ പറഞ്ഞു. ധനുഷ് ജോലിക്ക് നല്‍കുന്ന അമിത പ്രാധാന്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മറ്റൊരു വിഷയവും ഇരുവര്‍ക്കും ഇടയില്‍ ഇല്ലെന്നും കഴിഞ്ഞ ദിവസം സുഹൃത്തുക്കളും പറഞ്ഞിരുന്നു.

2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് ആണ്‍മക്കളുണ്ട്. ധനുഷിനെ നായകനാക്കി ‘ത്രീ’ എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ ആണ്. വേര്‍പിരിഞ്ഞു കഴിഞ്ഞാലും രക്ഷാകര്‍ത്താക്കള്‍ എന്ന നിലയ്ക്കുള്ള ചുമതലകളില്‍ സഹകരിച്ചു നിര്‍വഹിക്കാനാണ് ഇരുവരും തീരുമാനിച്ചിട്ടുള്ളതെന്നും വാര്‍ത്തകളില്‍ വന്നിരുന്നു.

Dhanush and Aishwarya Rajnikanth may not move to a legal divorce. The issues can be solved as per Dhanush’s father Kasthuri Raja.

Latest Starbytes