ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി

ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി

തമിഴ് താരം ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വിവാഹ മോചിതരായി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ മകളാണ് ഐശ്വര്യ. ’18 വര്‍ഷത്തോളം സുഹൃത്തുക്കളായും ദമ്പതികളായും മക്കളുടെ രക്ഷാകര്‍ത്താക്കളായും അഭ്യൂദയാകാംക്ഷികളായും ഒരുമിച്ചുണ്ടായിരുന്നു. അത് പരസ്‍പരം മനസിലാക്കലിന്‍റെയും ഒത്തുപോകുന്നതിന്‍റെയും ഉള്‍ക്കൊള്ളുന്നതിന്‍റെയും വളര്‍ച്ചയുടെയും ആയിരുന്നു. എന്നാല്‍ ദമ്പതികള്‍ എന്നതില്‍ നിന്നുമാറി പരസ്‍പരം വ്യക്തികള്‍ എന്ന നിലയില്‍ മനസിലാക്കുന്നതാണ് ഇപ്പോള്‍ കൂടുതല്‍ ഉചിതമായത് എന്ന് കരുതുന്നു. തങ്ങളുടെ തീരുമാനത്തെയും സ്വകാര്യതയെയും മാനിക്കണം.’ ധനുഷ് ട്വീറ്റ് ചെയ്തു.

അപ്രതീക്ഷിതമായിട്ടായിരുന്നു ധനുഷ് വിവാഹമോചന പ്രഖ്യാപനം നടത്തിയത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് ആണ്‍മക്കളുണ്ട്. ധനുഷിനെ നായകനാക്കി ‘ത്രീ’ എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ ആണ്.

Dhanush and Aishwarya Rajnikanth announced their divorce.

Latest Starbytes