വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ പ്രണയ ചിത്രം 96 തമിഴകത്തെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത കൂടുതല്‍ രംഗങ്ങല്‍ പുറത്തുവന്നിരിക്കുകയാണ്. എസ് ജാനകിയുടെ ആരാധികയായ നായിക കഥാപാത്രം അവരെ നേരില്‍ കാണുന്ന ഒരു ഡിലീറ്റഡ് രംഗം നേരത്തേ പുറത്തുവന്നത് വൈറലായിരുന്നു.
കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്‌കൂള്‍ കാലം ചിത്രീകരിച്ചതിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്.
Tags:96premkumarSethupatitrishavijay