പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആരാധകരെ ആവേശത്തിലാക്കുന്ന നിരവധി മാസ് ഘടകങ്ങള്‍ ഒത്തുചേര്‍ന്ന് ഒന്നായിരുന്നു. ചിത്രം മൊത്തം 200 കോടി രൂപയുടെ ബിസിനസ് പിന്നിട്ടുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും നിരവധി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ആമസോണ്‍ പ്രൈമിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അന്തിമ പതിപ്പില്‍ നിന്ന് നീക്കം ചെയ്ത ഒരു രംഗം ഇന്നലെ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ പ്രിഥ്വിരാജ് പുറത്തുവിട്ടു.
You haven’t seen this in theaters. Neither can you see this on Amazon. Once again.. Happy Birthday Laletta! #Lucifer #InTheaters #StreamingOnAmazonPrime
Riding two wheelers without a helmet is punishable by law, a lot less cooler and way more dangerous than it looks in films! pic.twitter.com/vdW1CHWihy
— Prithviraj Sukumaran (@PrithviOfficial) May 21, 2019
മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം 50 കോടിയോളം മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. കേരളത്തിനു പുറമേ ആഗോള സെന്ററുകളിലും മലയാളത്തിന്റെ ഏറ്റവും വലിയ റിലീസ് ആയിരുന്നു ലൂസിഫര്‍. മികച്ച നേട്ടം ഗള്‍ഫ് നാടുകളിലും യുഎസിലും ചിത്രം കുറിച്ചു. കേരളത്തിലെ കളക്ഷനേക്കാളുമധികം ചിത്രം വിദേശ വിപണിയില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
A deleted scene from Mohanlal starer Lucifer. The Prithviraj directorial continuing in a good number of theaters.