മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവതാരം ദീപക് പറമ്പോല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം ദി ലാസ്റ്റ് ടു ഡെയ്സിന്റെ ട്രെയിലര്‍ സോഷ്യല്‍ മിഡിയ വഴി റിലീസ് ചെയ്തു. മെഗാ സ്റ്റാര്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, നിവിന്‍ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, മുരളി ഗോപി, ജീത്തു ജോസഫ്, ലാല്‍ ജോസ്, മിഥുന്‍ മാനുവല്‍ തോമസ്, സുരാജ് വെഞ്ഞാറമൂട്, സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ്, ആന്റണി വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഗിന്നസ് പക്രു, രമേശ് പിഷാരടി, മാത്യു തോമസ് നിമിഷ സജയന്‍, നിഖില വിമല്‍, അതിഥി രവി, സ്വാസിക വിജയ്, അര്‍ജുന്‍ അശോകന്‍, അനുസിത്താര, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവര്‍ തങ്ങളുടെ സോഷ്യല്‍ മിഡിയിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത് .
മെയ് 27നാണ് ചിത്രം നീസ്ട്രീം വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്. നീസ്ട്രീം ചിത്രത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധാനം സന്തോഷ് ലക്ഷ്മണ്‍ നിര്‍വഹിച്ചിരിക്കുന്നു. ദീപക് പറമ്പോല്‍, അതിഥി രവി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി ,നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംതിങ് അണ്‍ ഒഫിഷ്യല്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് ‘ദി ലാസ്റ്റ് ടു ഡെയ്‌സ്’ എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ രാജും സെജോ ജോണും ചേര്‍ന്നാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സന്തോഷ് ലക്ഷ്മണും നവനീത് രഘുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനയന്‍ എംജെയാണ് എഡിറ്റര്‍. ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് സുരേഷ് നാരായണാണ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിമേഷ് താനൂരാണ് ചിത്രത്തിന്റെ ആര്‍ട്ട് കൈകാര്യം ചെയ്തിരിക്കുന്നത്.
Deepak Parambol starrer ‘The last two days’ will have an OTT release on May 27th via NeeStream. Here is the trailer for Santhosh Lakshman directorial.