ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നടത്തുന്ന റെസ്റ്റോറന്റ് സംരംഭമെന്ന നിലയില്‍ ശ്രദ്ധേയമാണ് ദേ പുട്ട്. ഇപ്പോള്‍ ദിലീപിന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ രാമലീലയുടെ പേരിലും ഒരു സ്‌പെഷ്യല്‍ പുട്ട് എത്തിയിരിക്കുകയാണ് ദേ പുട്ടില്‍. വ്യക്തി ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തിലാണ് ദിലീപ് രാമലീലയുടെ വലിയൊരു വിജയം സ്വന്തമാക്കിയത്. അതിനാല്‍ തന്നെ രാമലീലയ്ക്ക് ദിലീപിന്റെ ജീവിതത്തിലും വലിയ സ്ഥാനമുണ്ട്. രാമലീല പുട്ടിന്റെ ആദ്യ ആവശ്യക്കാരനായി ആ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി തന്നെയെത്തിയെന്ന് ദിലീപ് ഓണ്‍ലൈന്‍ പറയുന്നു.