മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആദ്യ 50 കോടി ക്ലബിലേക്ക് ആദ്യം പ്രവേശനം നല്‍കിയ ഗ്രേറ്റ്ഫാദറിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകരണം. എല്‍ജെഎഫ് മൂവീസ് ഡബ്ബ് ചെയ്ത് ഹിന്ദിയില്‍ അവതരിപ്പിച്ച ചിത്രം എല്‍ജെഎഫിന്റെ ഒറിജിനല്‍ യൂട്യൂബ് ചാനലില്‍ നാലു ദിവസത്തിനുള്ളില്‍ കണ്ടത് 14 ലക്ഷത്തോളം പേര്‍. തിയറ്റര്‍ റിലീസിനല്ലാതെ ടിവി പ്രദര്‍ശനവും യൂട്യൂബ് പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഡബ്ബ് ചെയ്ത ചിത്രങ്ങളില്‍ അടുത്തിടെ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച സ്വീകരണമാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം തെന്നിന്ത്യയിലെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു എന്ന വിവരവും മമ്മൂട്ടി അവിടെയും പരിചിതനാണ് എന്നതും പ്രേക്ഷകരെ വര്‍ധിപ്പിച്ചു. എല്‍ജെഎഫ് ചാനലില്‍ മാസങ്ങള്‍ മുമ്പ് തന്നെ റിലീസ് ചെയ്ത പല ചിത്രങ്ങളും ഇപ്പോഴും 5 ലക്ഷത്തിനു മുകളില്‍ പോലും കാഴ്ചക്കാരെ നേടിയിട്ടില്ല എന്നുള്ളപ്പോളാണ് ഗ്രേറ്റ്ഫാദര്‍ 4 ദിവസത്തില്‍ ഈ നേട്ടം കൈക്കലാക്കിയിരിക്കുന്നത്. ചിത്രത്തിനു താഴെ ലഭിക്കുന്നതു മുഴുവന്‍ പോസിറ്റിവ് അഭിപ്രായമാണ്. മമ്മൂട്ടിയുടെ സ്റ്റൈലിനെയും പലരും പുകഴ്ത്തുന്നു. തെലുങ്ക് നാടുകളിലും തമിഴ്‌നാട്ടിലുമുള്ള പ്രേക്ഷകരും ഹിന്ദി പതിപ്പിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. 67 വയസായ ഒരു മലയാള താരമാണ് ഇത് എന്നതില്‍ അതിശയം പ്രകടിപ്പിക്കുന്ന കമന്റുകളും കാണാം.
Tags:haneef adenimammoottythe great father