സര്‍ക്കാരിനെ വരവേല്‍ക്കാനുള്ള ആവേശകരമായ കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍. അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിജയിന്റെ ഒരു പെഴ്‌സണല്‍ ലൈഫ് വിഡിയോ അതിവേഗം വൈറലായി. ഒരു കൊച്ചുകുഞ്ഞിനെ കളിപ്പിക്കുന്ന വിഡിയോ ആണിത്. പൊതുവിടങ്ങളില്‍ അല്‍പ്പം അന്തര്‍മുഖനായ വിജയ് യുടെ ഈ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.