ത്രില്ലർ സിനിമകളുടെയും സീരീസുകളുടെയും ആരാധകർക്ക് ഏറെ സന്തോഷം നൽകി “WHO- ദി അൺനോൺ” എന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് റിലീസായി. ആർ.എച്ച്4 എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ ഫൈസൽ ടി.പി നിർമ്മിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അർജുൻ അജു കരോട്ടുപാറയിൽ ആണ്. വെബ് സീരീസിൻ്റെ പ്രീമിയറിനോട് അനുബന്ധിച്ച് പ്രേക്ഷകർക്ക് വേണ്ടി ഒരു കോണ്ടസ്റ്റ് നടത്തുകയാണ് അണിയറ പ്രവർത്തകർ.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ആദ്യം ചിത്രത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുക, തുടർന്ന് ഏതെങ്കിലും ഒരു ഒടിടി പ്ലാറ്റ്ഫോമിൽ ആദ്യ എപ്പിസോഡ് കണ്ടതി സ്ക്രീൻഷോട്ട് തന്നിരിക്കുന്ന
വാട്സപ്പിലേക്ക് അയക്കുക. നറുക്കിട്ടെടുക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് സ്മാർട്ട് ഫോൺ, ഹെഡ്സെറ്റ്, ബ്ലൂടൂത്ത് സ്പീക്കർ എന്നിവ സമ്മാനമായി ലഭിക്കുന്നു. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തുന്ന ഈ ത്രില്ലർ വെബ് സീരീസ് സിനിയ, തീയറ്റർ പ്ലേ, ഹൈ ഹോപ്സ് ഉൾപ്പടെ പ്രമുഖ എട്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെൻറിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ടീസറിലൂടെ ഒരുക്കിത്തരുന്നുണ്ട്. സംവിധായകൻ തന്നെ കഥയെഴുതിയ ഈ വെബ്സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധൻ അനീഷ് കുമാറാണ്. ഇതിൽ അർജുൻ, കാവ്യ, അഭി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു. പി.ആർ.ഒ – പി.ശിവപ്രസാദ്
Makers of the web series ‘Who- The unknown’ announced a contest for viewers. The Arjun Aju Karottuparayil directorial was released through 8 platforms.