സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ സുദീപ് ഇ എസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോണ്ടസ നാളെ തിയറ്ററുകളിലെത്തുകയാണ്. അപ്പാനി ശരത് നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ശ്രീജിത് രവിയുമുണ്ട്. ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ കാണാം.
സിനില്‍ സൈനുദീന്‍, സുനില്‍ സുഗത രാജേഷ് ശര്‍മ , ആതിര പട്ടേല്‍, കിച്ചു ഡെല്ലസ് എന്നിവരും അഭിനേതാക്കളാകുന്ന ചിത്രം വളാഞ്ചേരിയിലും പട്ടാമ്ബിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ചിത്രം മംഗ്ലീഷിന് തിരക്കഥ ഒരുക്കിയ റിയാസാണ് കോണ്ടസയുടെ രചന നിര്‍വഹിക്കുന്നത്. പിപ്പി ക്രിയേറ്റീവ് വര്‍ക്ക്‌സ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ സുഭാഷ് പിപ്പിയാണ് ചിത്രം നിര്‍മിക്കുന്നത്.
Tags:contessaSarath Appanisudeep es