ദുര്‍ഗ കൃഷ്ണ മുഖ്യ വേഷത്തില്‍ എത്തുന്ന ‘കണ്‍ഫെഷന്‍സ് ഓഫ് കുക്കൂസ്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ജേര്‍ണലിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായ കഥാപാത്രമാണ് ദുര്‍ഗയ്ക്ക്. ജയ് ജിതിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ച പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് ദുര്‍ഗ പറയുന്നു.ജനുവരിയില്‍ പ്രൈം റീല്‍സ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തിറക്കുന്നത്. വി.കെ പ്രകാശും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ദിനേശ് നീലകണ്‍ഠന്‍ രചന നിര്‍വഹിച്ച ചിത്രത്തിന്‍റെ നിര്‍മാണം അര്‍ജുന്‍ രവീന്ദ്രനാണ്. ആന്‍റണി ജോ ഛായാഗ്രഹണം നിര്‍വഹിച്ചു. അലോഷ്യ പീറ്ററിന്‍റേതാണ് സംഗീതം. ടിനു തോമസ് എഡിറ്റിംഗ് നിര്‍വഹിച്ചു.
Here is the trailer for ‘Confessions of a cuckoo’ starring Durga Krishna and VK Prakash. The Jay Jithin directorial will have a direct OTT release through Prime Reels.