തമിഴിലെ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപമാനിച്ചെന്ന് പരാതി. ഐശ്വര്യ ദത്തയ്ക്ക് നല്‍കിയ സര്‍വാധികാരി ടാസ്‌കില്‍ ഒരു ഏകാധിപതിയെ പോലെ പെരുമാറാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നത്. ജയലളിതയെ മനപ്പൂര്‍വം അപമാനിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നാണ് ലൂസല്‍ രമേശ് എന്ന അഭിഭാഷകന്‍ ചെന്നൈ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരിപാടിയുടെ അവതാരകനായ കമലിനെ കൂടി പ്രതിചേര്‍ത്താണ് പരാതി.
കമല്‍ പരിപാടിയിലൂട സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും നിലവിലെ ഭരണത്തെ ആക്രമിക്കുകയാണ് എന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Tags:jayalalithakamala hasan