തമിഴകത്തെ യൂട്യൂബ് താരങ്ങളെ അണിനിരത്തി രമേഷ് വെങ്കട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘ഓടവും മുടിയാത്, ഒളിയവും മുടിയാത്’. കോമഡി ഹൊറര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചെന്നൈയിലെ തിയറ്ററുകള്‍ക്കകത്താണ് ചിത്രീകരിച്ചത്. ഭയപ്പെടുത്തുന്നതിനേക്കാള്‍ ചിരിപ്പിക്കുന്നതിനാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് സംവിധായകന്‍ പറയുന്നു. തമിഴകത്ത് യൂട്യൂബ് ചാനലുകളിലൂടെ യുവ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും എത്തുന്നത്.