Select your Top Menu from wp menus
New Updates

ഇനിയയും വരലക്ഷ്മിയും ഒന്നിക്കുന്ന കളേഴ്‍സ്

ഇനിയയും വരലക്ഷ്മിയും ഒന്നിക്കുന്ന കളേഴ്‍സ്

നിരവധി മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം കളേഴ്‍സിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ഇനിയയും വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ റാം കുമാര്‍, ദിവ്യാ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വിജയ് സേതുപതിയാണ് ഓണ്‍ലൈനില്‍ ട്രെയ്‍ലര്‍ അവതരിപ്പിച്ചത്.

മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലെെവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ലെെം ലെെറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ അജി ഇടിക്കുള നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെഴുതുന്നു. വെെരഭാരതി എഴുതിയ വരികള്‍ക്ക് എസ് പി വെങ്കടേഷ് സംഗീതം നല്‍കിയിരിക്കുന്നു.

Iniya and Varalakshmi Sharathkumar joins in the movie Colours. Here is the trailer for Nissar directorial.

Related posts