ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും തിയറ്റര്‍ കളക്ഷന്‍ കൊണ്ടുതന്നെ നേട്ടമുറപ്പിക്കാനായിട്ടുണ്ട്. മികച്ച നര്‍മ മുഹൂര്‍ത്തങ്ങളുള്ള ചിത്രത്തിന്റെ രണ്ടാം പകുതിയിലെ കെട്ടുറപ്പില്ലായ്മയും ശരാശരിക്കു താഴെ നിന്ന ക്ലൈമാക്‌സുമാണ് വലിയ വിജയം നേടുന്നതിന് തടസമായത്. ആദ്യ ആഴ്ച പൂര്‍ത്തിയാകുമ്പോാള്‍ ആഗോള കളക്ഷനായി 16 കോടി രൂപ സ്വന്തമാക്കാനായെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തിന്റെ റിലീസ് കേന്ദ്രങ്ങളിലെ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ ചിത്രം ആഗോള കളക്ഷനായി 25 കോടി രൂപയ്ക്കക്ക് അടുത്ത് നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും 17 കോടിക്കടുത്തും വിദേശ സെന്ററുകളില്‍ നിന്ന് 6.5 കോടിക്കടുത്തുമാണ് കളക്ഷന്‍. മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്നുള്ള കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 25 കോടിക്ക് അടുത്തെത്തും.
യമണ്ടന്‍ പ്രേമകഥയില്‍ ഒരു ലോക്കല്‍ പെയ്ന്ററുടെ വേഷമാണ് ദുല്‍ഖറിനുള്ളത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍ തുടങ്ങിയവരുമുണ്ട്. ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. പി സുകുമാര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു.
Here is the final collection report for Dulquer Sakman starer Oru Yamandan Premakatha. The BC Noufal directorial penned by Vishnu Unnikrishnan and Bibin George bagged Hit tag.