മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ കെയര്‍ ഓഫ് സൈറാ ബാനുവിന്റെ റിലീസ് സെന്ററുകളിലെ പ്രദര്‍ശനം ഏറക്കുറെ അവസാനിച്ചിരിക്കുകയാണ്. 5.6 കോടി രൂപയാണ് ചിത്രത്തിന്റെ ഫൈനല്‍ കളക്ഷനായി കണക്കാക്കുന്നത്. ചിത്രത്തിന്റെ കുറഞ്ഞ ബജറ്റ് കണക്കാക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സൈറാ ബാനുവിനായിട്ടുണ്ട്. വന്‍ ചിത്രങ്ങളുമായി ഏറ്റുമുട്ടി മള്‍ട്ടിപ്ലക്‌സുകളില്‍ നിലനില്‍ക്കാനും ചിത്രത്തിനായി. 1.3 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യ വീക്കെന്‍ഡ് കളക്ഷന്‍. മഞ്ജുവാര്യര്‍ക്കൊപ്പം അമല അക്കിനേനിയും ഷൈന്‍ നിഗമുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.