ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം മാസ്റ്റര്‍ തിയറ്ററുകളില്‍ 50 ദിവസം പിന്നിട്ടു. ഒടിടി റിലീസിനു ശേഷവും ചിത്രം തമിഴ്നാട്ടിലെ റിലീസ് സെന്‍ററുകളില്‍ തുടരുന്നുണ്ട്. ആഗോള തലത്തില്‍ 250 കോടിക്ക് അടുത്ത് കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒരു മേക്കിംഗ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
No matter how many ever times I say, it ain’t enough!! Thank u @actorvijay na & @VijaySethuOffl na 🤜🏻🤛🏻 pic.twitter.com/1qAPXRj3IM
— Lokesh Kanagaraj (@Dir_Lokesh) March 3, 2021
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തിയ ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കിയത്. ലോക്ക്ഡൌണിന് ശേഷം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിലീസായാണ് മാസ്റ്റര്‍ എത്തിയത്. കേരളത്തിലും തിയറ്ററുകള്‍ വീണ്ടും തുറന്ന ശേഷം ആദ്യമെത്തിയമത് മാസ്റ്റര്‍ ആയിരുന്നു. കേരളത്തില്‍ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കാന്‍ ചിത്രത്തിനായിട്ടുണ്ട്.
Thalapathy Vijay starer Master completed 50 days of theatrical run. Here is the climax making video of this Lokesh Kanagaraj directorial. Vijay Sethupathy essaying the antagonist.