രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന പ്രേതം 2ന്റൈ സെന്‍സറിംഗ് പൂര്‍ത്തിയായി. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണനുമാണ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഡിസംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും. ഇത്തവണ്ണ രണ്ട് പ്രേതങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. ജയസൂര്യ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയല്ല.
2016ല്‍ പുറത്തിറങ്ങിയ പ്രേതം ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു. ക്യൂനിലൂടെ അരങ്ങേറിയ സാനിയയ്ക്കും വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗയ്ക്കും മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ ഡെയ്ന്‍ ഡേവിസും പ്രേതം 2ല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.