ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സിനിമാ ജീവിതം ആരംഭിച്ച് മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനായ ആളാണ് രാജീവ് രവി. ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം ഛായാഗ്രാഹകന്‍ എന്ന നിലയില്‍ തന്റെ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. വക്കാന്തം വംശി സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ ഛായാഗ്രഹണ ചുമതലയാണ് രാജീവ് രവി ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തില്‍ കമ്മട്ടിപ്പാടമാണ് രാജീവി രവി സംവിധാനം ചെയ്ത അവസാന ചിത്രം.