മലയാളത്തിലെ എക്കാലത്തെയും വലിയ കാര്‍ട്ടുണിക് കോമഡി ചിത്രമാണ് സിഐഡി മൂസ. ജോണി ആന്‍റണിയുടെ സംവിധാനത്തില്‍ ദിലീപ് മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിനുള്ള ശ്രമം കുറച്ചുകാലമായി ഉണ്ട്. മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അല്‍പ്പകാലം മുമ്പ് ദിലീപ് തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനു മുമ്പായി സിഐഡി മൂസ തന്നെ വീണ്ടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിലീപ്. ആനിമേറ്റഡ് രൂപത്തിലാണ് ചെറിയ ചില മാറ്റങ്ങളോടെ മൂസ എത്തുക.
ഇന്നലെ ആനിമേഷന്‍ ദിനത്തിലാണ് സിഐഡി മൂസ ആനിമേറ്റഡ് വേര്‍ഷന്‍ പ്രഖ്യാപിച്ച് ദിലീപ് അതിന്‍റെ ടീസര്‍ പുറത്തുവിട്ടത്. ബി എം ജി അനിമേഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ അനിമേഷൻ ചിത്രം നിർമ്മിക്കുന്നത്.
Dileep’s superhit movie CID Moosa will have an Animated version. Dileep released teaser for it. The movie was directed by Johny Antony.