ദുല്‍ഖര്‍ സല്‍മാന്‍ സ്റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന സി ഐ എ-കോമ്രേഡ് ഇന്‍ അമേരിക്ക ആണ് മലയാളി പ്രേക്ഷകര്‍ അടുത്തതായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മേയില്‍ തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ ആനിമേഷന്‍ ടീസറിനും ഇപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. സംവിധായകന്‍ അമല്‍നീരദ് തന്നെയാണ് ആനിമേഷന്‍ ടീസര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.