ഇമയ്ക്ക ഞൊടികള്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. തന്റെ അടുത്ത ചിത്രത്തിനായി അജയ് ചിയാന്‍ വിക്രമിനെ സമീപിച്ചുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള സ്റ്റോറി ലൈന്‍ ഇഷ്ടപ്പെട്ട വിക്രം മുന്നോട്ടുപോകുന്നതിന് സമ്മതം മുളിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന കടാരം കൊണ്ടേന്‍ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തുടര്‍ പരാജയങ്ങള്‍ നേരിട്ട താരം മികച്ച പ്രൊജക്റ്റുകളിലൂടെ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരമായിരിക്കും അടുത്തതായി തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രം.