റോഷന്‍- നിമിഷ ചിത്രം ‘ചേര’ പുരോഗമിക്കുന്നു

റോഷന്‍- നിമിഷ ചിത്രം ‘ചേര’ പുരോഗമിക്കുന്നു

ലിജിൻ ജോസ് സംവിധാനം ചെയ്ത് റോഷൻ മാത്യു, നിമിഷ സജയൻ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ചേര’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് നജിം കോയയാണ് തിരക്കഥ ഒരുക്കുന്നത്. ലൈൻ ഓഫ് കളേഴ്‌സ്, എ ബ്രോണ്‍ മീഡിയ ഇന്‍റര്‍നാഷണല്‍ എന്നിവ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.

ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, ഷാജു കുരുവിള, നീരജ, ഭദ്ര, സിൻസ്, ബേബി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷഹബാസ് അമന്‍റേതാണ് സംഗീതം,. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

Lijin Jose directorial ‘Chera’ is rolling now at Kottayam. Roshan Mathew and Nimisha Sajayan essaying the lead roles.

Latest Upcoming